Saturday, November 23, 2024
HomeNewsKeralaമലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നു, ഭാരതപ്പുഴയുടേയും കല്പാത്തിപ്പുഴയുടേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത നിര്‍ദേശം

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നു, ഭാരതപ്പുഴയുടേയും കല്പാത്തിപ്പുഴയുടേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത നിര്‍ദേശം

പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നു. ആറ് സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. ഇതേത്തുടര്‍ന്ന് ഭാരതപ്പുഴയിലും കല്പാത്തിപ്പുഴയിലും ജലനിരപ്പ് ഉയരും.

കഴിഞ്ഞ ദിവസമാണ് മലമ്പുഴയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഭാരതപ്പുഴയുടേയും കല്പാത്തിപ്പുഴയുടേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.2 അടി പിന്നിട്ടു. വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍, കുറഞ്ഞ അളവില്‍ മാത്രമാണ് ഇപ്പോള്‍ ജലനിരപ്പ് ഉയരുന്നത്. 2398 അടിയിലെത്തിയാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കും. മഴ കുറഞ്ഞതിനാല്‍ ഈ അളവിലേക്ക് ജലനിരപ്പെത്താന്‍ ഏതാനും നാളുകള്‍ വേണ്ടി വരും. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments