മലയാളി നഴ്സ്മാരുടെ ആശങ്കകൾ പരിഹരിക്കണം: യാത്ര വിലക്കും പരിഹരിക്കപ്പെടണം : പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

0
27

പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം ഉണ്ടാകുവാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ കേരളം ആവശ്യപ്പെട്ടു.

രാജ്യാന്തര വിമാന സർവീസ് റദാക്കിയതോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാൻ കഴിയാത്ത സ്‌ഥിതിയാണുള്ളത്. അന്തിമ കർമ്മം ചെയ്യുവാനുള്ള ബന്ധുക്കളുടെ അവകാശം ഹനിക്കരുതെന്നും കാർഗോ വിമാനത്തിൽ ഭൗതിക ശരീരം നാട്ടിലെത്തിക്കുവാനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മിക്ക രാജ്യങ്ങളിലെ നേഴ്സ്മാരും പ്രതിരോധ ഉപകരണങ്ങൾ ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നേഴ്സ്മാർക്ക് ആരോഗ്യ സുരക്ഷാ ഒരുക്കുവാൻ എത്രയും വേഗം അതാത് രാജ്യങ്ങളുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ക്വറന്റൈനിൽ കഴിയുന്ന മലയാളികൾക്ക് താമസ സൗകര്യവും ചികിത്സയും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Leave a Reply