‘മലയാള സിനിമയിലെ താരരാജാക്കന്മാര്‍ അല്‍പന്മാര്‍,ചാര്‍ളി ചാപ്ലിനെ കണ്ട് പഠിക്കേട്ടേ’: ദിലീപിനെ പരോക്ഷമായി വിമര്‍ശിച്ച് ജി സുധാകരന്‍

0
36

തിരുവനന്തപുരം: മലയാള സിനിമയിലെ താരരാജാക്കന്മാര്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ ചലചിത്രോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മന്ത്രി ജി സുധാകരന്റെ വിമര്‍ശനം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുളള നടന്‍ ദിലീപിനെ പരോക്ഷമായി വിമര്‍ശിച്ചാണ് മന്ത്രിയുടെ പ്രസ്താവന വന്നത്. മലയാള സിനിമയിലെ താരരാജാക്കന്മാര്‍ക്ക് അല്‍പ്പത്തരമെന്നായിരുന്നു പ്രധാന വിമര്‍ശനം. ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ കണ്ട് പഠിക്കേണ്ടതുണ്ടെന്നും മന്ത്രി വിമര്‍ശിച്ചു.

മലയാളത്തിലെ താരരാജാക്കന്മാര്‍ ചാര്‍ളി ചാപ്ലിനെ പോലുളള മഹാനടന്മാരെ കണ്ടാണ് പഠിക്കേണ്ടത്. അവരാരും സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞ മന്ത്രി താരസംഘടനയായ അമ്മയ്ക്ക് നേരെയും വിമര്‍ശനം ഉന്നയിച്ചു.

ചാപ്ലിനെ പോലുളള മഹാനടന്മാര്‍ അമ്മ പോലെ സംഘടനയുണ്ടാക്കി അതില്‍ നിന്ന് മക്കളെ പുറത്താക്കിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. മലയാള സിനിമയില്‍ ഇപ്പോഴുളള ചില പ്രവണതകള്‍ കുട്ടികളെ വഴിതെറ്റിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply