2014ലെ നോബൽ സമ്മാന ജേതാവ് മലാല യുസഫ് സായി പ്രസിദ്ധമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്നും ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഫിലോസഫി എന്നീവിഷയങ്ങളിൽ ബിരുദം നേടി.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാട്ടം നയിച്ച മലാലയുടെ തലയ്ക്ക് താലിബാൻ പട്ടാളക്കാരാണ് വെടിയുതിർത്തത്. പ്രതിസന്ധികളോട് പോരാടിയ മലാല ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ലേഡി മാർഗരറ്റ് ഹാൾ കോളേജിൽ നിന്നുമാണ് ബിരുദം നേടിയത്. 22 വയസുകാരിയായ മലാല തന്നെയാണ് വാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവെയ്ക്കുന്ന ചിത്രവും ചേർത്തിട്ടുണ്ട്.


ഇപ്പോൾ നെറ്റ്ഫ്ലിക്സ്, വായന, ഉറക്കം എന്നിവയാണ് പ്ലാനുകൾ എന്നും ഭാവിയിൽ എന്താണ് എന്ന് അറിയില്ലെന്നും മലാല കുറിച്ചു