ലണ്ടൻ
വായ്പ തട്ടിച്ച് ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് ‘മുങ്ങിയ’ മദ്യ വ്യവസായി വിജയ് മല്യയെ
വിചാരണക്കായി ഇന്ത്യക്ക് വിട്ടു നൽകുവാനുള്ള കീഴ്കോടതിയുടെ ഉത്തരവിനെതിരെ മല്യ സമർപ്പിച്ച ഹർജി ബ്രിട്ടീഷ് ഹൈ കോടതി തള്ളി. 9000 കോടി രൂപ ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്ന് വായ്പ എടുത്തതിനു ശേഷം തിരിച്ച് അടയ്ക്കാതെ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് രാജ്യം വിടുകയായിരുന്നു മല്യ. ബ്രിട്ടീഷ് സുപ്രീം കോടതിയെ 14 ദിവസത്തിനുള്ളിൽ മല്യ സമീപിച്ചാൽ അന്തിമ തീരുമാനത്തിനായി കാത്തിരിയ്ക്കേണ്ടിവരും. അല്ലാത്തപക്ഷം 28 ദിവസത്തിനുള്ളിൽ ബ്രിട്ടീഷ് മല്യയെ ഇന്ത്യയ്ക്ക് നൽകേണ്ടി വരും.