മാണി കയറ്റാന്‍ കൈകൊടുത്ത് സിപിഐ കേന്ദ്ര നേതൃത്വം, ഇടഞ്ഞ് തന്നെ കാനം: കേരള കോണ്‍ഗ്രസിന്റെ ‘സര്‍പ്രൈസ്’ പ്രവേശനം ഇടതുമുന്നണിയില്‍ വിള്ളല്‍ വീഴ്ത്തുന്നു

0
36

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കുന്ന കാര്യത്തില്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണ. ഡല്‍ഹിയില്‍ സിപിഎം-സിപിഐ കേന്ദ്ര നേതൃത്വത്തങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണം. കെ.എം മാണിയുമായി സഹകരണമാകാമെന്നാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. അതേസമയം യോഗത്തില്‍ ഭിന്നാഭിപ്രായമാണ് ഉണ്ടായതെന്നും മാണിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഘടകമാണ് അന്തിമ തീരുമാനം കൈകൊള്ളേണ്ടതെന്നും സി്പിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

നിര്‍ണ്ണായകമായ ഉപതെരഞ്ഞെടുപ്പില്‍ വിജയമാണ് പ്രധാനം. മാണിയെ സഹരിപ്പിക്കുന്നത് വിജയം ഉറപ്പിക്കുമെങ്കില്‍ അത് ചെയ്യണം എന്നാണ് ധാരണയായിരിക്കുന്നത്. മാണി വിരുദ്ധ പരാമര്‍ശങ്ങള്‍ സിപിഐ നേതാക്കള്‍ ഒഴിവാക്കണമെന്നും പ്രകോപനങ്ങള്‍ പാടില്ലെന്നും സിപിഎം ആവശ്യപ്പെട്ടു.

എന്നാല്‍ മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ തീരുമാനം എടുക്കുന്നത് സംസ്ഥാന ഘടകം തന്നെയാണ്. ചെങ്ങന്നൂരില്‍ ജയിക്കാന്‍ മാണിയുടെ സഹായം വേണ്ട. സിപിഎമ്മിന് വേണമെങ്കില്‍ മാണിയെ ക്ഷണിക്കാമെന്നും കാനം പറഞ്ഞു.

അതേ സമയം കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം അധികം വൈകില്ലെന്ന് കെ.എം. മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും ഒരു ‘സര്‍പ്രൈസ്’ ആയി പ്രവേശനം ഉണ്ടാകും. ഉചിതമായ സമയത്തു തീരുമാനമുണ്ടാകും. മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുമുന്‍പായി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു നയം പ്രഖ്യാപിക്കുമെന്നും ഞായറാഴ്ച ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണി അറിയിച്ചു.എന്നാല്‍ മാണിയുടെ പ്രശേനം ഇടതുമുന്നണിയില്‍വന്‍ വിഷയങ്ങള്‍ക്ക് തുടക്കമിടുമെന്നതില്‍ ഒരു സംശയവുമില്ല.കേന്ദ്ര നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന കാനത്തിന്റെ നിലപാടാണ് നിര്‍ണ്ണായകം.

Leave a Reply