കൊല്ലം
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 13 കോടി സംഭാവന ചെയ്ത് മാതാ അമൃതാനന്ദമയി മഠം. പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 10 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 3 കോടി രൂപയുമാണ് സംഭാവന നല്‍കുക.
കൊറോണ പ്രതിരോധിക്കുന്നതിനും രോഗവ്യാപനം മൂലം ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനു വേണ്ടിയാണ് സംഭാവനയെന്ന് അമൃതാനന്ദമനയി മഠം അറിയിച്ചു. കൂടാതെ കൊറോണ രോഗികള്‍ക്ക് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൗജന്യ ചികിത്സയും നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാനസികസമ്മര്‍ദ്ദവും വിഷാദവും മറ്റ് മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കാനായി അമൃത സര്‍വ്വകലാശാലയും അമൃത ആശുപത്രിയും ചേര്‍ന്ന് ടെലിഫോണ്‍ സഹായ കേന്ദ്രം ആരംഭിച്ചെന്നും അധികൃതര്‍ പറഞ്ഞു.