മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ വീട്ടില്‍ കയറി വെടിവച്ചു; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

0
29

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ വീട്ടില്‍ കയറി വെടിവച്ചു. സഹാറ സമയ് എന്ന ഹിന്ദി വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ അനുജ് ചൗധരിയെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ചത്. റാസാപൂരിലെത്തിയ ശേഷം ചൗധരി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തോക്കുധാരികള്‍ അയാളുടെ വീട്ടില്‍ കയറി അക്രമം നടത്തിയത്.

വെടിയേറ്റ ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അതേസമയം അക്രമികളെ ചൗധരിയുടെ വീട്ടുകാര്‍ തിരിച്ചറിഞ്ഞതായും എന്നാല്‍ ഇതുവരെ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന സൂചന. മറ്റു വശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ബിഎസ്പിയുടെ കൗണ്‍സിലറാണ് ചൗദരിയുടെ ഭാര്യ. രാഷ്ട്രീയപരമായ കാരണങ്ങള്‍ ആക്രമണത്തിന് പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply