മാന്‍വേട്ടക്കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം

0
33

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് സല്‍മാന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലും രണ്ടു പേരുടെ ആള്‍ജാമ്യത്തിലുമാണ് സല്‍മാനെ ഇന്ന് ജയില്‍ നിന്ന് വിടുന്നത്. സല്‍മാന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തനിക്ക് ജയിലിനുള്ളില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് സല്‍മാന്‍ കോടതിയെ അറിയിച്ചു.

നീതി നടപ്പായെന്ന് സല്‍മാന്റെ അഭിഭാഷകാന്‍ പ്രതികരിച്ചു. പോലീസ് തനിക്കെതിരെ അവതരിപ്പിച്ച തെളിവുകള്‍ കെട്ടിച്ചമച്ചവയാണെന്ന് സല്‍മാന്‍ വാദിച്ചിരുന്നു. 1998ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കൃഷ്ണമൃഗത്തെ വിശിഷ്ടമായി കരുതുന്ന ബിഷ്ണോയി സമുദായത്തില്‍ ഉള്ളവര്‍ ഇരുപത് വര്‍ഷത്തോളം സല്‍മാനും കൂട്ടര്‍ക്കും ശിക്ഷ നേടിക്കൊടുക്കാനായി പൊരുതി. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലിഖാന്‍, തബു, സൊനാലി ബേന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. സല്‍മാന് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരുന്നത്.

Leave a Reply