മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മാണം തോമസ്ചാണ്ടി പൊളിച്ചുനീക്കി

0
49

ആലപ്പുഴ: മാര്‍ത്താണ്ഡം കായല്‍ കൈയേറി അനധികൃതമായി നിര്‍മിച്ച നിര്‍മാണം മുന്‍മന്ത്രി തോമസ് ചാണ്ടി പൊളിച്ചുമാറ്റി. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി തന്നെയാണ് നിര്‍മാണം പൊളിച്ചുമാറ്റിയത്. കൈയേറ്റത്തിനെതിരേ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന് പിന്നാലെയാണ് പൊളിച്ചുനീക്കല്‍.

ഭൂമി നികത്താനായി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്ലാബുകളും തൂണുകളുമാണ് പൊളിച്ചുനീക്കിയത്. നാല് ഏക്കറിലേറെ സ്ഥലത്ത് സ്ഥാപിച്ച തൂണുകളാണ് നീക്കം ചെയ്തത്. മണ്ണിട്ട് നികത്തിയ പാടം പൂര്‍വസ്ഥിതിയിലാക്കാനും തോമസ് ചാണ്ടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply