സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫിൽ നാളെ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി ആ മാസപ്പിറവി ദൃശ്യമായി. ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും ശനിയാഴ്ചയായിരിക്കും റമദാൻ ആരംഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2 മണി വരെയും ബസുകൾ പുലർച്ചെ 3 മണി വരെയും സർവീസ് നടത്തും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ റിയാദ് മെട്രോ സർവീസ് നടത്തൂ. ഇത് പുലർച്ചെ മൂന്ന് മണി വരെ തുടരുകയും ചെയ്യും.
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ 10 മണി വരെയും ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 4 മണി വരെയുമാണ് ഹെവി വാഹനങ്ങൾക്ക് നഗരത്തിലെ റോഡുകളിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ മറ്റ് പ്രവൃത്തി ദിവസങ്ങളിലെ പോലെയുള്ള സമയങ്ങളിലും അധികമായി വൈകുന്നേരം 8 മണി മുതൽ രാത്രി 1 മണി വരെയും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.