മാർച്ച് 20 ഡോ ബി ആർ അംബേദ്കർ നേതൃത്വം നൽകിയ മഹദ് സത്യാഗ്രഹത്തിന്റെ 93 വർഷങ്ങൾ

0
58

ഇന്ത്യൻ ഭരണഘടന ശില്പി ബാബ സാഹേബ് ഡോ ബി ആർ അംബേദ്കറുടെ ഐതിഹാസിക ജീവിതത്തിലെ ഉജ്ജ്വലമായ സമരമാണ് മഹദ് സത്യാഗ്രഹം. 1927 മാർച്ച് 20 ന് പൊതുജല സംഭരണിയിൽ നിന്ന് വെള്ളമെടുക്കുവാൻ നടത്തിയ ഉജ്ജ്വല സമരമാണിത്.

ഇന്ത്യയിൽ നിലനിന്നിരുന്ന ചാതുർവർണ്യ വ്യവസ്ഥയുടെ ഭാഗമായി അയിത്തജാതിക്കാർക്ക് വെള്ളവും പൊതുവഴിയും നിഷേധിയ്ക്കപ്പെട്ടിരുന്നു. ഇതിനെതിരെ ബോംബെ നിയമസഭ നിയമനിർമ്മാനം നടത്തിയെങ്കിലും സവർണ്ണരുടെ ഇടപെടൽ മൂലം മഹദ് എന്ന സ്‌ഥലത്തു നിയമം നടപ്പിലാക്കപ്പെട്ടില്ല. ഇതിനെതിരെ 1927 മാർച്ച് 19-20 തീയതികളിൽ നടന്ന സമ്മേളനത്തിന് ശേഷം ഡോ അംബേദ്കറുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകൾ ചൗദാർ കുളത്തിലേക്ക് എത്തുകയും അവിടെ നിന്ന് വെള്ളം കുടിച്ച് ജാതിവ്യവസ്‌ഥയെ വെല്ലുവിളിക്കുകയും ചെയ്തു.

പൊതു ഇടങ്ങളിൽ അയിത്തജാതിക്കാർ നേരിട്ട വിവേചനങ്ങൾക്കെതിരെ പിൽക്കാലത്ത് നടത്തിയ പോരാട്ടങ്ങൾക്ക് തുടക്കമായും എല്ലാ മനുഷ്യരെ തുല്യമായി കാണുവാനുള്ള സന്ദേശമായും ഈ സമരം മാറി. ഇന്ത്യയിൽ ഈ ദിനം സാമൂഹ്യ ശാക്തീകരണ ദിനാമായി അറിയപ്പെടുന്നു.

Leave a Reply