മില്‍ക്ക് സര്‍ബത്ത് കുടിക്കാന്‍ ഉമ്മച്ചിക്കുട്ടിയായി വേഷം മാറി പേളി മാണി,വീഡിയോ വൈറല്‍

0
33

വിവിധതരം രുചികളുടെ പേരില്‍ പ്രശസ്തമായ നാടാണ് കോഴിക്കോട്. കോഴിക്കോട്ടുകാര്‍ക്ക് അവരുടെ സ്വന്തമെന്ന് പറയാവുന്ന ചില പ്രത്യേകതരം ഭക്ഷണങ്ങളൊക്കെയുണ്ട്. അത് വേറെ എവിടെപ്പോയി കഴിച്ചിട്ടും കാര്യല്ല, കോഴിക്കോട് പോയി തന്നെ കഴിക്കണമെന്നാണ് കോഴിക്കോടുകാരുടെ വാദം.

കോഴിക്കോടര്‍ മില്‍ക്ക് സര്‍ബത്ത് കുടിക്കണമെന്ന് ആഗ്രഹവുമായി നഗരത്തില്‍ കഴിഞ്ഞ ദിവസം ഒരു മൊഞ്ചത്തി വന്നിറങ്ങി. കോഴിക്കോട്ടെ പ്രശസ്തമായ മില്‍ക്ക് സര്‍ബത് കുടിക്കണമെന്ന് അതിയായ ആഗ്രഹവുമായി പര്‍ദ്ദയണിഞ്ഞ് കൂളിംഗ് ഗ്ലാസും വച്ച് വന്ന ആ ഉമ്മച്ചികുട്ടി മറ്റാരുമല്ല അവതാരകയും നടിയുമായ പേളി മാണിയാണ്.

കമ്മട്ടിപ്പാടം നായിക ഷോണ്‍ റോമിയും പേളിക്കൊപ്പം ഉണ്ടായിരുന്നു. സര്‍ബത്തിനായി നീണ്ട ക്യൂ തന്നെ കടയ്ക്ക് പുറത്ത് ഉണ്ടായിട്ടും ആരും തന്നെ പേളിയെ തിരിച്ചറിഞ്ഞില്ല. കടയില്‍ കയറി മില്‍ക്ക് സര്‍ബത് കുടിച്ച് ബീച്ചിലൊക്കെ പോയതിന് ശേഷമാണ് ഇരുവരും നഗരം വിട്ടു പോയത്. പേളി മൊഞ്ചത്തിയായി മേക്ക്അപ് ഇടുന്നതിന്റെയും മില്‍ക്ക് സര്‍ബത്ത് കുടിക്കുന്നതിന്റെയും നഗരത്തില്‍ ചുറ്റിക്കറങ്ങുന്നതിന്റെയുമെല്ലാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Leave a Reply