Friday, July 5, 2024
HomeNewsKerala'മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം, മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പോരാ'; സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ വിമർശനം

‘മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം, മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പോരാ’; സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ വിമർശനം

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്നത് വലിയ വിമർശനമാണ്. അവസമാനായി ആലപ്പുഴയിലും കോട്ടയത്തും ജില്ലാ കമ്മിറ്റികളിലാണ് മുഖ്യമന്ത്രിയുടെ ശൈലികൾക്കും മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കെതിരെയും പാർട്ടി സെക്രട്ടറിക്കെതിരെയും വിമർശനമുയർന്നത്.

മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വിമർശനമുണ്ടായി. പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല.
ഹരിപ്പാടും കായംകുളത്തും സിപിഐഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല.

കായംകുളത്തെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല.ജില്ലാ സെക്രട്ടറിയുടെ ഇടപെടൽ പരാജയമെന്ന് കുട്ടനാട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ പറഞ്ഞു.
കുട്ടനാട്ടിലെ വിഷയം പരിഹരിക്കൻ ജില്ലാ സെക്രട്ടറി R. നാസർ ഇടപെട്ടില്ല. ജില്ലാ സെക്രട്ടേറിയറ്റ് ഇല്ലെന്നും സെക്രട്ടേറിയറ്റിന് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും ശിവദാസൻ ആരോപിച്ചു.

വെള്ളാപ്പള്ളിക്കെതിരെ എഎം ആരിഫ് വിമർശനം ഉന്നയിച്ചു.വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർത്ഥിക്കെതിരെ പറഞ്ഞു. പിന്നീട് ഇഡി യെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എഎം ആരിഫ് ജില്ലാ കമ്മിറ്റിയിൽ ആരോപിച്ചു.

ഇതിനിടെ ജി സുധാകരന്റെ മോദി പ്രശംസയിലും വിമർശനം ഉയർന്നു. ജി സുധാകരന്റെ പേര് പറയാതെയായിരുന്നു വിമർശനം. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടനാണ് വിമർശനമുന്നയിച്ചത്.
ആദ്യം പ്രശംസിച്ചിട്ട് പിന്നീട് വ്യാഖ്യാനിച്ചിട്ട് കാര്യമില്ല . മുതിർന്ന നേതാക്കൾക്ക് വാക്കുകൾ പിഴച്ചുകൂട, മാധ്യമങ്ങൾക്ക് വാർത്തയുണ്ടാക്കാൻ അവസരം കൊടുക്കരുതെന്നും
സംസ്ഥാന കമ്മിറ്റി പരിശോധിക്കണമെന്നും ഓമനക്കുട്ടൻ ആവശ്യപ്പെട്ടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments