‘മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്നതിന് തുല്യം’; മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റാക്കുന്നതിനെതിരെ പോസ്റ്റര്‍  

0
28

തിരുവനന്തപുരം: കോണ്‍ഗ്രസിലെ കലാപം ഏറ്റെടുത്ത് അണികളും. മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റാക്കുന്നതിനെതിരെയാണ് പുതിയ നീക്കം. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നതിനെതിരെയുള്ള പോസ്റ്ററുകള്‍ കെ.പി.സി.സി ഓഫീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്നതിന് തുല്യമാണെന്നാണ് പോസ്റ്ററില് പറയുന്നത്. പാര്‍ട്ടിയെ ഐ.സിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്കാണ് മാറ്റുന്നത്. ഒറ്റുകാരും കള്ളന്‍മാരും പാര്‍ട്ടിയെ നയിക്കേണ്ടെന്നും പോസറ്ററില്‍ പറയുന്നു. അണികളുടെവികാരം കണ്ടില്ലെന്നു നടിക്കരുതെന്ും പോസ്റ്ററിലുണ്ട്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

Leave a Reply