മുതിർന്ന കോൺ​ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

0
43

കോഴിക്കോട്: കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ‍ഹൃദ്രോ​ഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതല്‍ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ആര്യാടന്‍ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.

Leave a Reply