മൂന്നാം സീറ്റ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്

0
43

തീരുമാനം. നാളെ കോണ്‍ഗ്രസുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടക്കും.മൂന്നാം സീറ്റ് ഇല്ലെങ്കില്‍ നേരത്തെ തങ്ങളുടെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് തിരിച്ചു നല്‍കണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിന് ലീഗ് നല്‍കിയ രാജ്യസഭാ സീറ്റ് കേരളാ

കോണ്‍ഗ്രസ് കോണ്‍ഗ്രസ് മുന്നണി വിട്ട് പോയിട്ടും ലീഗിന് ലഭിച്ചിരുന്നില്ല.ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തെത്തി. ലീഗിന് ചോദിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂകയുള്ളൂവെന്നും അദ്ദേഹം പ്രതികരിച്ചു.മുസ്ലിം ലീഗുമായുള്ള പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും മൂന്നാം സീറ്റ് ആവശ്യം പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയെ ബാധിക്കുമെന്നും കെ. മുരളിധരന്‍ എംപിയും അഭിപ്രായപ്പെട്ടു.

Leave a Reply