കോട്ടയം: ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്. തനിക്കായിരുന്നു പുരസ്‌കാരം ലഭിക്കുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പറുടെ കൈയ്യില്‍ നിന്നും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.
പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം,
എനിക്കായിരുന്നു ദേശീയ അവാര്‍ഡ് കിട്ടിയിരുന്നതെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പര്‍ തന്നാല്‍ പോലും ഞാന്‍ സന്തോഷത്തോടെ പോയി വാങ്ങിയേനെ….ആരു തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരാദരം ആയി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത്..
(വാല്‍കഷ്ണം – ഏതെങ്കിലും ഒരു മൂന്നാകിട ചാനല്‍ കൊടുക്കുന്ന അവാര്‍ഡ് ആയിരുന്നേല്‍ ആരു കൊടുത്താലും ഇവര്‍ ഇളിച്ചു കൊണ്ട് പോയി വാങ്ങുമായിരുന്നു)