Sunday, November 17, 2024
HomeNewsKeralaമൂല്യനിർണ്ണയത്തിനായി വീട്ടിൽ കൊണ്ടുവന്ന ഉത്തരക്കടലാസുകൾ കത്തിനശിച്ചു

മൂല്യനിർണ്ണയത്തിനായി വീട്ടിൽ കൊണ്ടുവന്ന ഉത്തരക്കടലാസുകൾ കത്തിനശിച്ചു

കായംകുളം

മൂല്യ നിര്ണയത്തിനായി വീട്ടിൽ കൊണ്ടുവന്ന ഉത്തരക്കടലാസുകൾ കത്തി നശിച്ചു. കായംകുളം എം എസ് എം കോളേജിലെ അധ്യാപിക അനുവാണ് 38 ഓളം ഉത്തരക്കടലാസുകൾ കത്തിനശിച്ചതായി പോലീസിനെ അറിയിച്ചത്. കേരള സർവകലാശാല നടത്തിയ ബി എസ് സി ഒന്നാം സെമസ്റ്റർ രസതന്ത്രം പരീക്ഷയുടെ പേപ്പറുകളാണ് കത്തിനശിച്ചത്. മൂല്യ നിർണ്ണയം നടത്തുന്നതിന് ഇടയിൽ ആഹാരം കഴിയ്ക്കുവാൻ പോകുന്ന സമയത്താണ് പേപ്പർ കത്തിനശിച്ചതെന്ന് അധ്യാപിക പറഞ്ഞു. കായംകുളം പോലീസ് കേസെടുത്ത് സ്ഥലത്തെത്തി പരിശോധന നടത്തി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥനും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയെന്നും അവരുടെ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കാരണം അറിയാനാകൂവെന്നും സി.ഐ. ഗോപകുമാർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ഉത്തരക്കടലാസ് നഷ്ടമായ വിദ്യാർഥികൾക്കായി അടിയന്തരമായി പുനർപരീക്ഷ നടത്തുകയാണ് നടപടിക്രമമെന്ന് കേരള സർവകലാശാലാ വൃത്തങ്ങൾ അറിയിച്ചു. മറ്റുള്ളവർക്കൊപ്പംതന്നെ ഇവരുടെയും ഫലപ്രഖ്യാപനവുമുണ്ടാകും

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments