Wednesday, December 25, 2024
HomeNewsKeralaമൃഗസംരക്ഷണ വകുപ്പിൽ ക്ഷേമപെൻഷൻ വാങ്ങുന്നത് 74 ഉദ്യോ​ഗസ്ഥർ; ഉത്തരവിട്ടിട്ടും നടപടിയില്ല

മൃഗസംരക്ഷണ വകുപ്പിൽ ക്ഷേമപെൻഷൻ വാങ്ങുന്നത് 74 ഉദ്യോ​ഗസ്ഥർ; ഉത്തരവിട്ടിട്ടും നടപടിയില്ല

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമ പെൻഷൻ വാങ്ങുന്നത് നേരത്തെ വിവാ​ദമായിരുന്നു. എന്നാൽ ഈ പട്ടിക പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ക്ഷേമ പെൻഷൻ വാങ്ങുന്ന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോ​ഗസ്ഥരുടെ പട്ടിക റിപ്പോർട്ടർ സ്പെഷ്യൽ ഇൻവെസ്റ്റി​ഗേഷൻ പുറത്തു വിട്ടു. ഇത് സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവ് റിപ്പോർട്ടറിന് ലഭിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർക്ക് ഈ ഉത്തരവ് കൈമാറിയിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. നടപടി എടുക്കാനുള്ള ഉത്തരവിറക്കിയത് 13.12.24 ന്.വാങ്ങിയ ക്ഷേമ പെൻഷനും 18 ശതമാനം പലിശയും ഉടൻ തിരിച്ചുപിടിക്കണമന്നാണ് ഉത്തരവിലുള്ളത്. ഇവ‍ർക്കെതിരെ ഉടൻ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാൽ ഈ ഉത്തരവ് ജില്ലാ ഓഫീസർമാർ പൂഴ്ത്തുകയായിരുന്നു.ക്ഷേമ പെൻഷൻ വാങ്ങുന്ന മൃഗസംരക്ഷണ വകുപ്പിലെ 74 പേരുടെ വിവരങ്ങളാണ് റിപ്പോട്ടർ പുറത്തുവിട്ടത്. ഈ പേരുകളും പുറത്തിവിടാതെ സർക്കാർ പൂഴ്ത്തിയിരുന്നു. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കാനാണ് നീക്കം നടക്കുന്നത്. ഇവരിൽ ഒരാൾക്കെതിരെയും ഇതുവരെ നടപടി എടുത്തില്ല. ഇവ‍‍‍ർ തട്ടിയ പണവും പലിശയും തിരിച്ചടപ്പിക്കുന്നില്ല. ഇവരിൽ നിന്ന് ആകെ തിരിച്ച് അടപ്പിക്കേണ്ടത് 24,97,116 രൂപയാണ്. ക്രമവിരുദ്ധമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 74 പേരിൽ 70 പേരും ജോയിൻ്റ് കൗൺസിൽ അംഗങ്ങളാണ്. സിപിഐ മന്ത്രിയാണ് മൃഗസംരക്ഷണ വകുപ്പ് കൈകാര്യം ചെയ്യുന്നത്.

പെൻഷൻ തട്ടിയെടുത്തവരിൽ ഭൂരിഭാഗവും വിധവകൾ.ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ട്. എംപ്ലോയ്മെൻ്റ് എക്സചേഞ്ച് വഴി ജോലി കിട്ടിയവരാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായി പെൻഷൻ കൈപറ്റിയവരിൽ ഏറെയും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments