മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. ഭരണവിരുദ്ധ വികാരമല്ലെന്ന് എത്രതവണ പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ പ്രതിനിധികൾ പറഞ്ഞു. ഡോ ടി എം തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ശ്രമങ്ങൾ നടന്നുവെന്നും അതിനാൽ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
പൊതുവേദികളിൽ ഇത്തരത്തിൽ അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയ്ക്കെതിരെ ജനവിധിയുണ്ടാകുമെന്ന അഭിപ്രായം ഭൂരിഭാഗം അംഗങ്ങളും പങ്കുവച്ചു. തെരഞ്ഞെടുപ്പിൽ 30,000-ൽ അധികം വോട്ടുകൾ ഇടതുപക്ഷത്തിന് പത്തനംതിട്ടയിൽ നഷ്ടമായിട്ടുണ്ട്. നല്ലരീതിയിൽ വോട്ടുചോരുന്ന സ്ഥിതിയുണ്ടായി. ഇത് ചൂണ്ടിക്കാട്ടി വോട്ടുമറിച്ചുവെന്ന ആരോപണവും ചില അംഗങ്ങൾ ഉന്നയിച്ചു.