മൊബൈല്‍ വിപണി കീഴടക്കാന്‍ ഷവോമി എംഐ 6 എക്‌സ് എത്തി, അമ്പരപ്പിക്കുന്ന വിലക്കുറവില്‍

0
32

ചൈനീസ് സ്മാര്‍ട്ടഫോണ്‍ നിര്‍മാതാക്കളായ ഷവോമി മികച്ച സവിശേഷതയില്‍ വില കുറഞ്ഞ ഫോണുകള്‍ അവതരിപ്പിച്ചാണ് വിപണിയില്‍ ശ്രദ്ധേയമായത്. വില കുറവില്‍ മികച്ച സവിശേഷതകളാണ് ഷവോമിയുടെ പ്രത്യേകത.

ഒരിക്കല്‍ കൂടി വിപണിയെ ഞെട്ടിച്ചുകൊണ്ട് ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ എം.ഐ 6 എക്സ് അവതരിച്ചു. ചൈനയിലാണ് പുതിയ ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. 2910 എംഎഎച്ച് ബാറ്ററി, സ്നാപ് ഡ്രാഗണ്‍ 626, മൈക്രോ എസ്ഡി സ്ലോട്ട്, ഹൈബ്രിഡ് സിം കാര്‍ഡ് സ്ലോട്ട്, 20 എംപി 8 എംപി ഡ്യുവല്‍ ക്യാമറ, 20 എംപി സെല്‍ഫി കാമറ എന്നിവയും എംഐ 6 എക്സിന്റെ മാറ്റ് കൂട്ടുന്നു.

ആന്‍ഡ്രോയ്ഡ് ഓറിയോയില്‍ അധിഷ്ഠിതമായ എംഐയുഐ ഇന്റര്‍ഫേസിലാകും 6 എക്സ് പ്രവര്‍ത്തിക്കുക. മനോഹരമായ മൂന്ന് വേരിയന്റുകളിലാണ് എം ഐയുടെ പുതിയ ഫോണ്‍ അവതരിച്ചത്.4 ജി.ബി റാം 32 ജി.ബി സ്റ്റോറേജ് മോഡലിന് 16900 രൂപയും 4 ജി.ബി റാം 64 ജി.ബി മോഡലിന് 19,000 രൂപയും 6 ജി.ബി റാം 128 ജി.ബി ഇന്റേണല്‍ സ്റ്റോറേജിന് 21000 രൂപയുമാണ് വിപണി വില.

Leave a Reply