മോട്ടോർ വാഹന വകുപ്പിലെ നടപടിക്രമങ്ങൾ ഇനി കടലാസ് രഹിതമാകും. വകുപ്പിന്റെ “പരിവാഹൻ” സോഫ്റ്റ്‌വെയർ ആണ് ഇതിനായി ഉപയോഗിക്കുക. ഡ്രൈവിംഗ് ലൈസൻസ്, വാഹന റെജിസ്ട്രേഷൻ തുടങ്ങിയ നടപടിക്രമങ്ങളുടെ അപേക്ഷകളും അനുബന്ധ രേഖകളും മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ്ലെ ഈ സോഫ്റ്റ്‌വെയരിൽ അപ്‌ലോഡ് ചെയ്യുകയാണ് ചെയ്യേണ്ടത്. ഓഫീസുകളിൽ ഇനി ഡിജിറ്റൽ ഫയലുകൾ മാത്രമാണ് സൂക്ഷിക്കുക. ഉടമസ്‌ഥാവകാശം, ഡ്രൈവിങ് ലൈസൻസ്, വാഹന റെജിസ്ട്രേഷൻ തുടങ്ങിയവയ്‌ക്കൊക്കെ കടലാസിലുള്ള അപേക്ഷകൾ സ്വീകരിക്കേണ്ടതില്ലെന്ന് ഓഫീസുകളിൽ നിർദ്ദേശവും നൽകിയിട്ടുണ്ട്. 1961 ലെ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തിയാണ് നിയമനിർമ്മാണം നടത്തുക