മോണി മോര്‍ക്കല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

0
30

ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര രാജ്യത്തിന് നേടികൊടുത്താണ് മോര്‍ക്കല്‍ കളം വിട്ടത്. ഓസീസിനെതിരായ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ മോര്‍ക്കലിന് ദക്ഷിണാഫ്രിക്ക മികച്ച വിടവാങ്ങല്‍ അവസരം ഒരുക്കി. മത്സരശേഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് മോണി മോര്‍ക്കലിന് പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. സഹതാരങ്ങള്‍ മോര്‍ക്കലിനെ തോളിലേറ്റി ഗ്രൗണ്ടില്‍ വലംവച്ചു.

86 ടെസ്റ്റുകൾ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ച മോർക്കൽ 309 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കേപ്ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിലാണ് മോർക്കൽ 300 വിക്കറ്റ് ക്ലബിൽ കടന്നത്. 23 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഏകദിനത്തിൽ 117 മത്സരങ്ങളിൽ നിന്ന് 188 വിക്കറ്റുകൾ നേടിയിട്ടുള്ള മോർക്കൽ 44 ട്വന്‍റി-20 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റുകളും ദക്ഷിണാഫ്രിക്കയ്ക്കായി നേടി.

Leave a Reply