‘മോ​ദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല; അമിത് ഷാ

0
23

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‍ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 75 വയസായാൽ മോദി റിട്ടയർ ചെയ്യേണ്ടി വരുമെന്നും അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് നീക്കമെന്നും കെജരിവാൾ പറഞ്ഞിരുന്നു. മാധ്യമങ്ങളോടു പ്രതികരിക്കവേയാണ് അമിത് ഷായുടെ മറുപടി.

അരവിന്ദ് കെജരിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് 75 വയസ് കഴിഞ്ഞാൽ സ്ഥാനമൊഴിയണമെന്നു ബിജെപിയുടെ ഭരണ ഘടനയിൽ എവിടെയും എഴുതി വച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. അത്തരത്തിലുള്ള ഒരു ആശങ്കയും ബിജെപിയിൽ നിലനിൽക്കുന്നില്ല- ഷാ വ്യക്തമാക്കി.

‘അരവിന്ദ് കെജ്‌രിവാളിനോടും അദ്ദേഹത്തിന്റെ കമ്പനിയോടും ഇന്ത്യ സഖ്യത്തോടും എനിക്ക് പറയാനുള്ളത് ബി.ജെ.പിയുടെ ഭരണഘടനയിൽ അത്തരത്തിൽ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ വട്ടം പൂർത്തിയാക്കും. ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. ബിജെപിയിൽ അത്തരത്തിൽ യാതൊരു ആശങ്കയും നിലനിൽക്കുന്നില്ല’- അമിത് ഷാ പറഞ്ഞു.

Leave a Reply