വിജയ് നായകനായ ജില്ല എന്ന ചിത്രത്തിന് ശേഷം തമിഴിലേക്ക് വീണ്ടും പോകുകയാണ് മോഹന്‍ലാല്‍. കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യയുമായാണ് ചേര്‍ന്നാണ് മോഹന്‍ലാല്‍ എത്തുന്നത്. സംവിധായകന്‍ കെ.വി ആനന്ദ് തന്നെയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.
അടുത്തിടെ അമ്മ മഴവില്ല് സ്റ്റേജ് ഷോയില്‍ പങ്കെടുക്കവേ തമിഴ് താരം സൂര്യ പറഞ്ഞു ‘ലാല്‍ സാര്‍ വിളിച്ചാല്‍ എനിക്ക് വരാതിരിക്കാനാകില്ല’ എന്ന്. ലൈക്കാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘സൂര്യ 37’ എന്നാണ് താത്ക്കാലികമായി പേരിട്ടിരിക്കുന്നത്. ‘പട്ടുക്കോട്ടയ് പ്രഭാകര്‍’ എന്നും ചിത്രത്തിന് പേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
അയന്‍, കോ, മാട്രാന്‍, കവന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് കെ.വി ആനന്ദാണ്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്യാമറാമാനും ആനന്ദായിരുന്നു.