മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എത്തുന്നു,അണിയറയില്‍ ഒരുങ്ങുന്നത് നൂറുകോടിയുടെ അടാറ് ഐറ്റം

0
25

ചരിത്രത്തില്‍ ഏറ്റവും ചിലവേറിയ സിനിമയുമായി പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീം ഒന്നിക്കുന്നു. കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചരിത്ര ചിത്രവുമായാണ് ഇരുവരും കൈക്കോര്‍ക്കുന്നത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൂറുകോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ആശിര്‍വാദ് സിനിമാസിന്റെ 25-ാം ചിത്രമാണ് മരക്കാര്‍. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കും.

Leave a Reply