Sunday, October 6, 2024
HomeNewsKeralaയുഎസ് കാര്‍ അപകടം: ഭാര്യയ്ക്ക് പിന്നാലെ നദിയില്‍ നിന്ന് ഭര്‍ത്താവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

യുഎസ് കാര്‍ അപകടം: ഭാര്യയ്ക്ക് പിന്നാലെ നദിയില്‍ നിന്ന് ഭര്‍ത്താവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

വാഷിങ്ടണ്‍: യുഎസില്‍ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി അപകടത്തില്‍പ്പെട്ട നാലംഗ മലയാളി കുടുംബത്തിലെ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്റാ €ാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി(42) ഭാര്യ സൗമ്യ(38) മകള്‍ സാച്ചി(9) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മകന്‍ സിദ്ധാന്തിന്റെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. മുങ്ങിപ്പോയ കാറും കണ്ടെത്തി. ഈ മാസം ആറാം തിയതി ഉച്ചയ്ക്ക് ഓറിഗാനിലെ പോര്‍ട്‌ലാന്‍ഡില്‍ നിന്നും സനോസെയിലേയ്ക്കു പോകുന്നതിനിടെയാണ് അപകടം. റോഡിനോട് ചേര്‍ന്ന് കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേയ്ക്ക് ഇവരുടെ കാര്‍ വീഴുകയായിരുന്നു.

ദക്ഷിണ കാലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ നിന്നു യുഎസില്‍ എത്തിയ സന്ദീപ് 15 വര്‍ഷം മുന്‍പ് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. കൊച്ചി പടമുകള്‍ സ്വദേശിയാണ് സൗമ്യ. സന്ദീപിന്റെ മൃതദേഹം കാറിന്റെ പിന്‍ഭാഗത്താണ് കണ്ടത്. കുട്ടികളെ രക്ഷിക്കാന്‍ പിന്നോട്ട് ഇറങ്ങിയതാണെന്ന് കരുതുന്നു. കാറിന്റെ വിന്‍ഡോ തകര്‍ന്നിരുന്നു. കാര്‍ നദിയിലേയ്ക്ക് വീഴുന്നത് കണ്ട ദൃക്‌സാക്ഷിയാണ് പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോഴേയ്ക്കും കാര്‍ പുര്‍ണ്ണമായും മുങ്ങിയിരുന്നു.

അപകടം നടന്ന സ്ഥലത്ത് നിന്ന് അരമൈലകലെ നാലടിയിലേറെ താഴ്ചയില്‍ ചെളി കയറി മുങ്ങികിടക്കുകയായിരുന്നു കാര്‍. സന്ദീപിന്റെയും സച്ചിയുടെയും മൃതദേഹങ്ങള്‍ കാറില്‍ നിന്നു കണ്ടെടുത്തു മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് നിന്ന് ഏഴുമൈല്‍ അകലെ നിന്നാണ് സൗമ്യയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയത്. കനത്ത മഴ തുടരുന്നതിനാലാണ് തിരച്ചില്‍ ശ്രമകരമായി മാറിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments