Monday, July 1, 2024
HomeLatest Newsയുകെയിൽ സ്പെഷ്യലിസ്റ്റിനെ കാണാൻ മൂന്നും നാലും മാസം വെയ്റ്റിങ് ലിസ്റ്റ്?; സത്യമിതാണ്, കുറിപ്പ്

യുകെയിൽ സ്പെഷ്യലിസ്റ്റിനെ കാണാൻ മൂന്നും നാലും മാസം വെയ്റ്റിങ് ലിസ്റ്റ്?; സത്യമിതാണ്, കുറിപ്പ്

യുകെയിൽ ഒരു സ്‌പെഷ്യലിസ്റ്റിനെ കാണാൻ മൂന്നും നാലും മാസം വെയ്റ്റിങ് ലിസ്റ്റ് ഉണ്ടെന്ന് പറയുന്നത് സത്യമാണെന്ന് പറയുകയാണ് കുഞ്ഞാലിക്കുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

‘നിങ്ങളുടെ രോഗത്തിന്റെ സ്വഭാവമനുസരിച്ചു ചിലപ്പോൾ ആറു മാസവും എടുത്തേക്കാം. കാൻസർ സംശയിച്ചുള്ള റെഫറൽ ആണെങ്കിൽ രണ്ടാഴ്ചയ്ക്ക് അകത്തു കാണാൻ സാധിക്കും മിക്ക കേസുകളിലും. എന്ത് കൊണ്ടാണ് ഈ കാലതാമസം? അതിന് ഒരുപാട് കാരണങ്ങളുണ്ട്.’ അദ്ദേഹം എഴുതുന്നു.

കുറിപ്പ് പൂർണരൂപം

യുകെയിൽ ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ മൂന്നും നാലും മാസം വെയ്റ്റിങ് ലിസ്റ്റ് ഉണ്ടെന്ന് പറയുന്നത് സത്യമാണോ?

അതെ. നിങ്ങളുടെ രോഗത്തിന്റെ സ്വഭാവമനുസരിച്ചു ചിലപ്പോൾ ആറു മാസവും എടുത്തേക്കാം. കാൻസർ സംശയിച്ചുള്ള റെഫറൽ ആണെങ്കിൽ രണ്ടാഴ്ചയ്ക്ക് അകത്തു കാണാൻ സാധിക്കും മിക്ക കേസുകളിലും. 
അയ്യേ….എന്നിട്ടാണോ വികസിത രാജ്യമെന്ന് പറഞ്ഞു നടക്കുന്നത്? നമ്മടെ കേരളത്തിൽ ഏതു ദിവസം വേണമെങ്കിലും സർക്കാർ ആശുപത്രിയിലോ പ്രൈവറ്റ് ആശുപത്രിയിലോ പോയാൽ അപ്പൊത്തന്നെ ഡോക്ടറെ കാണാം. ശ്ശെ ശ്ശെ. മോശം.


എന്ത് കൊണ്ടാണ് ഈ കാലതാമസം? അതിന് ഒരുപാട് കാരണങ്ങളുണ്ട്. എന്റെ കാര്യം ഉദാഹരണമായെടുക്കാം. 

എന്റെ ഒരു ഔട്ട് പേഷ്യന്റ് ക്ലിനിക്ക് തിങ്കളാഴ്ച ഉച്ചയ്ക്കാണ്. ആ ക്ലിനിക്കിൽ കാണാവുന്ന മാക്‌സിമം രോഗികൾ ഏഴ്. വർഷത്തിൽ 52 തിങ്കളാഴ്ച. അതിൽ എന്റെ അവധി ഏഴു ആഴ്ച, അതായത് ഏഴു ക്ലിനിക്ക് കാൻസൽ. പിന്നെ പബ്ലിക് ഹോളിഡേകൾ വീക്കെൻഡിൽ ആണ് വരുന്നതെങ്കിൽ ആ തിങ്കളാഴ്ച അവധിയാവും. അങ്ങനെ മിനിമം ഒരു ഏഴെണ്ണം അവധി. ബാക്കി ഉളളതിൽ ഒന്നോ രണ്ടോ തിങ്കളാഴ്ച വല്ല സ്റ്റഡി ലീവോ ടീച്ചിങ്ങോ മറ്റോ ആയി പോകും. ഏകദേശം 36  ക്ലിനിക്കുകൾ. അതിൽ ആകെ 252 രോഗികൾ. ഇത് കൂടാതെ ബുധനാഴ്ച രാവിലെ എന്റെ സ്പെഷ്യൽ ഇന്ററസ്റ്റ് ക്ലിനിക്കുണ്ട്. അവിടെ കൂടുതൽ സങ്കീർണ്ണമായ രോഗികൾ ആയത് കൊണ്ട് മാക്‌സിമം നാലു പേര്. ബുധനാഴ്ചകളിൽ അങ്ങനെ പബ്ലിക് ഹോളിഡേകൾ വരാറില്ല. എന്റെ ആന്വൽ ലീവ് ഏഴെണ്ണം മാറ്റി നിറുത്തിയാൽ പിന്നെ 45 ക്ലിനിക്ക്. ആകെ രോഗികൾ 180.  അങ്ങനെ ഒരു വർഷം ഞാൻ ആകെ കാണുന്നത് 252 + 180 = 432 രോഗികൾ. 

കേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഒറ്റ ദിവസം കാണുന്നത് 200 പേരെയൊക്കെയാണ്. അതായത് രണ്ടു ദിവസം കൊണ്ട് അവർ കാണുന്ന രോഗികളെയാണ് ഞാൻ ഒരു വർഷത്തിൽ ചികിൽസിക്കുന്നത്. അങ്ങനെയാവുമ്പോൾ അപ്പോയിന്റ്മെന്റിന് അഞ്ചും ആറും മാസങ്ങൾ വെയിറ്റ് ചെയ്യേണ്ടി വരും. 

പിന്നെ, 30 – 45 മിനിറ്റെടുത്തു വിശദമായി പരിശോധിച്ച്, രോഗനിർണ്ണയം നടത്തി, ടെസ്റ്റുകൾ ചെയ്തു, രോഗത്തിന്റെയും ചികിത്സയുടെയും വിവരങ്ങൾ വിശദമായി രോഗിയുമായി ഡിസ്‌കസ് ചെയ്യാനൊന്നും ഈ 200 പേരെ നോക്കുന്നതിനിടയിൽ സാധിക്കില്ല. ആ ഒരു പോരായ്മ മാറ്റി വെച്ചാൽ പരാധീനതകൾക്കിടയിലും ആരോഗ്യരംഗത്ത് കേരളത്തെ ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായി നിലനിറുത്തുന്നത് നമ്മുടെ ആരോഗ്യപ്രവർത്തകരുടെ അക്ഷീണമായ പരിശ്രമം കൊണ്ട് തന്നെയാണ്. ഇന്നലെ ഒരു വാർത്ത കണ്ടിരുന്നു, കേരളത്തിൽ ഹെൽത്ത് സർവ്വീസിൽ ഏകദേശം 18000 ഡോക്ടർമാർ വേണ്ടിടത്ത് ആകെയുള്ളത് ആറായിരത്തില്പരം ഡോക്ടർമാർ ആണെന്ന്. അതായത് ഒരു ഡോക്ടർ മൂന്ന് പേരുടെ പണി ചെയ്യണം. നേഴ്സുമാരുടെ കാര്യവും വ്യത്യസ്തമല്ല. ഡോക്ടർമാർ ഓവർ വർക്ക്ഡ് ആണ്, പലരും ബേൺ ഔട്ട് സ്ഥിതിയിലാണ്. എത്ര കാലം കൂടി ഇതിങ്ങനെ ഓടിച്ചു കൊണ്ടുപോകാനാവും എന്നതിൽ സംശയമുണ്ട്. 

ഇംഗ്ലണ്ടിലും നിങ്ങൾക്ക് പ്രൈവറ്റ് ആശുപത്രികളിൽ പോയാൽ രണ്ടോ മൂന്നോ ദിവസത്തിനകം സ്‌പെഷ്യലിസ്റ്റിനെ കാണാം. കാശ് കൊടുക്കണം അല്ലെങ്കിൽ ഇൻഷുറൻസ് വേണം എന്നേയുള്ളൂ. അടിയന്തര സ്വഭാവമുള്ള അസുഖങ്ങൾക്ക് നിങ്ങൾ വെയ്റ്റ് ചെയ്യേണ്ടതില്ല, അത്യാഹിത വിഭാഗത്തിൽ പോയാൽ മതി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments