Monday, November 25, 2024
HomeNewsയുക്മ സാംസ്‌കാരിക സമിതി ചിത്രരചനാ മത്സരം ശനിയാഴ്ച

യുക്മ സാംസ്‌കാരിക സമിതി ചിത്രരചനാ മത്സരം ശനിയാഴ്ച

യൂ. കെ -യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം യുക്മ കലാമേളകൾക്കൊപ്പം നടത്തുന്നു. ഈസ്റ്റ് ആംഗ്ളിയയിലും മിഡ്ലാൻഡ്സിലും സൗത്ത് വെസ്റ്റിലും യോർക്ക്ഷെയർ ആന്റ് ഹംപർ, നോർത്ത് ഈസ്റ്റ് റീജിയനുകളിൽ മത്സരങ്ങൾ ശനിയാഴ്ച. എല്ലാ യുകെ മലയാളികൾക്കും പങ്കെടുക്കാം.

യുക്മക്ക് വേണ്ടി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണൽ കലാമേളകൾക്കൊപ്പം നടക്കും. ഈ മത്സരത്തിൽ യുകെയിൽ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുക. യുക്മ കലാമത്സരങ്ങളിൽ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികൾ തന്നെയാണ് ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്നവർക്കും നിശ്ചയിച്ചിട്ടുള്ളത്.

മത്സരങ്ങൾക്ക് രണ്ട് ഘട്ടങ്ങളാണ് ഉണ്ടായിരിക്കുക. ഒന്നാം ഘട്ട മത്സരം അതാത് റീജിയണൽ കലാമേളകളോടൊപ്പമാവും നടത്തപ്പെടുക. റീജിയണൽ മത്സരത്തിൽ ഓരോ കാറ്റഗറിയിൽ നിന്നും മൂന്ന് പേർ വീതം ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതാണ്. ഫൈനൽ മത്സരം നവംബർ രണ്ടിന് യുക്മ നാഷണൽ കലാമേളയോടൊപ്പം മാഞ്ചസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നതാണ്. മത്സരങ്ങൾക്കുള്ള വിഷയം മത്സര വേദിയിൽ വെച്ച് തരുന്നതും ആ വിഷയത്തിൽ മാത്രം രചന നടത്തേണ്ടതുമാണ്. ചിത്രം വരക്കാനുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും. രചനക്കാവശ്യമായ മറ്റ് വസ്തുക്കൾ മത്സരാർത്ഥികൾ കൊണ്ട് വരേണ്ടതാണ്. ചിത്രരചനക്ക് ഏത് മാധ്യമവും മത്സരാർത്ഥികൾക്ക് ഉപയോഗിക്കാവുന്നതാണ്.

ചിത്രരചനക്കുള്ള സമയപരിധി ഒരു മണിക്കൂർ ആയിരിക്കും. മത്സരാർത്ഥികൾ രാവിലെ 9.15 ന് മത്സര ഹാളിൽ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കുന്നതായിരിക്കും. മത്സരത്തിനുള്ള തീം മത്സര വേദിയിൽ വെച്ച് മത്സരാർത്ഥികൾക്ക് നൽകുന്നതാണ്.

ഒക്ടോബർ 26 ശനിയാഴ്ച ഈസ്റ്റ് ആംഗ്ളിയ, ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാൻഡ്സ്, സൗത്ത് വെസ്റ്റ്, യോർക്ക്ഷെയർ ആന്റ് ഹംബർ, നോർത്ത് ഈസ്റ്റ് റീജിയണുകളിൽ നടത്തപ്പെടുന്ന കലാമേളകളോടനുബന്ധിച്ച് ചിത്ര രചനാ മത്സരങ്ങൾ നടത്തുവാനുള്ള ഒരുക്കങ്ങൾ സംഘാടകർ ഇതിനോടകം നടത്തിയിട്ടുണ്ട്.

യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരങ്ങളിൽ ചിത്ര രചനാഭിമുഖ്യമുള്ള എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തി, രക്ഷാധികാരി സി.എ.ജോസഫ്, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:വാട്സ്ആപ്

ജിജി വിക്ടർ – 07450465452
സി.എ.ജോസഫ് – 07846747602
ജോയി ആഗസ്തി – 07979188391


RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments