യുവതികളുടെ മൃതദേഹങ്ങൾ പരസ്പരം മാറ്റി നൽകി

0
49

മ​രി​ച്ച യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹം പ​ര​സ്പ​രം മാ​റി ബ​ന്ധു​ക്ക​ള്‍​ക്കു ന​ല്‍​കി .
ന്യൂ​ഡ​ല്‍​ഹി

ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ് ട്രോമ കെ​യ​ര്‍ സെ​ന്‍റ​റി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹം പ​ര​സ്പ​രം മാ​റി ബ​ന്ധു​ക്ക​ള്‍​ക്കു ന​ല്‍​കി .എ​യിം​സ് ട്രോമ കെ​യ​ര്‍ അ​ധി​കൃ​ത​രു​ടെ അ​ശ്ര​ദ്ധ കാ​ര​ണം മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഹി​ന്ദു കു​ടും​ബ​ത്തി​ന് അ​വ​രു​ടെ മ​ക​ളു​ടേ​താ​ണെ​ന്ന പേ​രി​ല്‍ ന​ല്‍​കു​ക​യും അ​വ​ര്‍ അ​തു ദ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു . മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്കു ല​ഭി​ച്ച മൃ​ത​ദേ​ഹം അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍​ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ, മ​ക്ക​ള്‍ പെ​ട്ടി തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം മാ​റി​പ്പോ​യ വി​വ​രം മനസ്സിലാക്കിയത് . ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു മു​സ്‌​ലിം യു​വ​തി മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് അ​റി​യി​പ്പു ല​ഭി​ക്കു​ന്ന​ത് . ക​ബ​റ​ട​ക്കു​ന്ന​തി​ന് മു​ന്‍​പാ​യി അ​മ്മ​യു​ടെ മു​ഖം കാ​ണ​ണ​മെ​ന്ന് കു​ട്ടി​കള്‍ ആ​വ​ശ്യ​പ്പെ​ട്ടു . എ​ന്നാ​ല്‍, ഡ​ല്‍​ഹി ഗേ​റ്റി​ലെ ശ്മ​ശാ​ന​ത്തി​ലെ അ​ധി​കൃ​ത​ര്‍​ക്ക് 500 രൂ​പ ന​ല്‍​കി​യാ​ല്‍ മാ​ത്ര​മേ മു​ഖം കാ​ണി​ക്കൂ എ​ന്നാ​ണ് ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത് . ഒ​ടു​വി​ല്‍ 500 രൂ​പ ന​ല്‍​കി. മൃ​ത​ദേ​ഹ​ം മൂ​ടി​പ്പൊ​തി​ഞ്ഞ പ്ലാ​സ്റ്റി​ക് അ​ഴി​ച്ചു മാ​റ്റിയപ്പോഴാണ് മൃ​ത​ദേ​ഹം മാറി എന്ന് മനസ്സിലാക്കിയത് .

എ​യിം​സി​ലെ ട്രോമ സെ​ന്‍റ​റി​ലെ​ത്തി​യ​പ്പോ​ള്‍ മൃ​ത​ദേ​ഹം മാ​റി ല​ഭി​ച്ച ഹി​ന്ദു കു​ടും​ബം അ​ത് അ​വ​രു​ടെ മ​ക​ളു​ടേ​താ​ണെ​ന്ന് ക​രു​തി അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ദ​ഹി​പ്പിച്ചു . പ​ഞ്ചാ​ബി ബാ​ഗ് ശ്മ​ശാ​ന​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത് . എ​ന്നാ​ല്‍, ദ​ഹി​പ്പി​ച്ച​ത് ത​ങ്ങ​ളു​ടെ മ​ക​ളു​ടെ മൃ​ത​ദേ​ഹം അ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​വ​രും അ​ങ്ക​ലാ​പ്പി​ലാ​യി . സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ര്‍​ച്ച​റി ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ന്‍​ഡ് ചെയ്തു . ഒ​രാ​ളെ പു​റ​ത്താ​ക്കിയതായും എ​യിം​സ് ട്രോമ കെ​യ​ര്‍ അ​ധി​കൃ​ത​ര്‍ അറിയിച്ചു .

Leave a Reply