Sunday, October 6, 2024
HomeNewsKeralaയുവാവിനെയും അമ്മയെയും നടുറോഡില്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസ്,കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ മാപ്പ് പറഞ്ഞു

യുവാവിനെയും അമ്മയെയും നടുറോഡില്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസ്,കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ മാപ്പ് പറഞ്ഞു

കൊല്ലം: കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ യുവാവിനെയും അമ്മയെയും നടുറോഡില്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസ് ഒത്തുതീര്‍ന്നു. എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ ഓഫിസില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടയില്‍ ഗണേഷ് കുടുംബത്തോട് മാപ്പ് പറഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങളെപ്പറ്റി പ്രതികരിക്കാന്‍ ഇരുകൂട്ടരും തയാറായില്ല.

ആര്‍.ബാലകൃഷ്ണപിള്ളയുടെയും എന്‍എസ്എസ് പ്രദേശിക നേതൃത്വത്തിന്റെയും മുന്‍കൈയില്‍ നടന്ന ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ഫലം കണ്ടു. ആറുപതിറ്റാണ്ടിലധികമായി പിള്ള അധ്യക്ഷ സ്ഥാനത്തിരിക്കുന്ന എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്റെ പുനലൂരിലെ ഓഫിസില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഗണേഷും പങ്കാളിയായി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് പറഞ്ഞ ‘ഗണേഷ് കുടുംബത്തോട് മാപ്പ് ചോദിച്ചു. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകളെക്കുറിച്ച് പ്രതികരിക്കാന്‍ പിള്ളയോ, ഗണേഷോ, പരാതിക്കാരോ തയാറായില്ല.

അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ ഇരുകൂട്ടരും നല്‍കിയിരിക്കുന്ന പരാതി ഉടന്‍ പിന്‍വലിക്കും. ഷീനയുടെ രഹസ്യമൊഴിയില്‍ എന്ത് ചെയ്യാനാകുമെന്നത് നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. ഈ വിഷയത്തില്‍ ഇനി പരസ്യ പ്രസ്താവന പാടില്ലെന്ന അകന്ന ബന്ധുകൂടിയായ ബാലക്യഷ്ണപിള്ളയുടെ അഭ്യര്‍ഥന കുടുംബം അംഗീകരിച്ചു. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും സഹായിയും ചേര്‍ന്ന് യുവാവിനെയും അമ്മയേയും ഈ മാസം പതിമൂന്നാംതീയതിയാണ് നടുറോഡില്‍ മര്‍ദിച്ചതും അസഭ്യം പറഞ്ഞതും. കേസ് അട്ടിമറിക്കാന്‍ ആദ്യം മുതല്‍ അഞ്ചല്‍ പൊലീസ് ശ്രമിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ആര്‍.ബാലകൃഷ്ണപിള്ളയുടെയും എന്‍എസ്എസ് പ്രദേശിക നേതൃത്വത്തിന്റെയും മുന്‍കൈയിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നത്. ഗണേഷ് കുമാര്‍ പരസ്യമായി മാപ്പു പറയുകയോ, മാപ്പ് എഴുതിന ല്‍കുകയോ ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.

രാഷ്ട്രീയ, സാമുദായിക സംഘടകളുടെയും പൊലീസിന്റെയും നിര്‍ബന്ധങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധാരണക്കാരയ കുടുംബത്തിന് ഇനി കഴിയില്ല. ഷീനയുടെ രഹസ്യമൊഴിയില്‍ പൊലീസ് കേസെടുത്താല്‍ ഗണേഷ് കുമാര്‍ കുടുങ്ങും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഒത്തുതീര്‍പ്പിന് ആര്‍.ബാലക്യഷ്ണ പിള്ള തന്നെ മുന്‍കൈയെടുത്തത്. പരാതിക്കാരും പിള്ളയും അകന്ന ബന്ധുക്കളാണെന്നുള്ളതും അനുകൂല ഘടകമായി.

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും സഹായിയും ചേര്‍ന്ന് യുവാവിനെയും അമ്മയേയും ഈ മാസം പതിമൂന്നാംതീയതിയാണ് നടുറോഡില്‍ മര്‍ദിച്ചത്. ഒത്തുതീര്‍പ്പ് ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നാണ് കോണ്‍ഗ്രസും ബിജെപിയും പ്രതികരിച്ചത്.

സാധാരണക്കാരനെങ്കില്‍ അഴിയെണ്ണേണ്ട കേസ്

ഗണേഷ്‌കുമാര്‍ വീട്ടമ്മയെയും മകനെയും മര്‍ദിച്ചെന്ന കേസില്‍ പൊലീസില്‍നിന്നും ആഭ്യന്തരവകുപ്പില്‍നിന്നും ഉണ്ടായത് അസാധാരണ ഇടപെടലുകളാണ്. സാധാരണക്കാരന്‍ പ്രതിയായിരുന്നെങ്കില്‍ ജയിലിലാകുമായിരുന്ന കേസാണ് 11 നാള്‍ നാടകീയമായി നീട്ടിക്കൊണ്ടുപോയി ഒത്തുതീര്‍പ്പിലെത്തിച്ചത്. സംഭവത്തിനു സാക്ഷിയായ അന്നത്തെ അഞ്ചല്‍ സിഐ, എംഎല്‍എക്ക് അനുകൂലമായാണു നിലപാടെടുത്തത്. ഷീനയും മകനുമാണ് ആദ്യം പരാതി നല്‍കിയതെങ്കിലും ഗണേഷിന്റെ പരാതിയില്‍ ഇവര്‍ക്കെതിരെ ആദ്യം കേസെടുക്കുകയാണു പൊലീസ് ചെയ്തത്. അനന്തകൃഷ്ണനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ഗണേഷിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രം ചുമത്തി. സാക്ഷിയായ സിഐ തന്നെ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനുമായി.

സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്താത്തതു വിവാദമായപ്പോള്‍ കോടതിയില്‍ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടു. ഷീന ഇപ്രകാരം രഹസ്യമൊഴി നല്‍കിയപ്പോള്‍ അതിന്മേല്‍ കേസെടുക്കുന്നതു വൈകിച്ച് ഒത്തുതീര്‍പ്പിനു കളമൊരുക്കി. സിഐയെ സ്ഥലംമാറ്റിയെന്നു നിയമസഭയില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയെങ്കിലും ഇതു സത്യമല്ലെന്നു തെളിഞ്ഞു. നേരത്തേയുള്ള ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉള്‍പ്പെട്ടായിരുന്നു മാറ്റം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments