ഇ സിഗരറ്റ്, വാട്ടർ പൈപ്പ് പുകയില എന്നിവയുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി തീരുമാനിച്ചു. പുതിയ നിയന്ത്രണം നികുതി വരുമാനം ഉറപ്പാക്കുമെന്നും വ്യാജ ഉൽപ്പന്നങ്ങൾ ഇല്ലാതാക്കുമെന്നും അധികൃതർ കരുതുന്നു. ഇ സിഗരറ്റിന്റെ ഉപയോഗം നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായും കൂടിയാണ് പുതിയ നടപടി. ഡിജിറ്റൽ സ്റ്റാമ്പ് സംവിധാനവും നിലവിൽ വരും