Friday, November 22, 2024
HomeNews.യു.കെ - എന്‍.എച്ച്‌ എസ്‌ ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നഴ്‌സുമാര്‍ക്ക്‌ അവസരം: തെരഞ്ഞെയുടുപ്പ്‌ നോര്‍ക്കയുടെ എക്‌സ്‌പ്രസ്‌ റിക്രൂട്ട്‌മെന്റ്‌...

.യു.കെ – എന്‍.എച്ച്‌ എസ്‌ ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നഴ്‌സുമാര്‍ക്ക്‌ അവസരം: തെരഞ്ഞെയുടുപ്പ്‌ നോര്‍ക്കയുടെ എക്‌സ്‌പ്രസ്‌ റിക്രൂട്ട്‌മെന്റ്‌ സേവനത്തിലൂടെ

യു.കെ-എന്‍.എ ച്ച്‌.എസ്‌. ഫൗണ്ടേഷന്‍ ട്രസ്റ്റിന്‌ കീഴിലുള്ള ആശുപത്രികളില്‍ യോഗ്യരായ നഴ്‌സുമാര്‍ക്ക്‌ നോര്‍ക്കയുടെ എക്‌സ്‌പ്രസ്‌ റിക്രൂട്ട്‌മെന്റ്‌ സേവനം മുഖാന്തിരം നിയമനം നല്‍കും. ഒരു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ബി.എസ്‌. സി./ജി. എന്‍.എം നഴ്‌സ്‌മാരെയാണ്‌ പരിഗണിക്കുന്നത്‌.

നിലവില്‍ ഐ.ഇ.എല്‍.റ്റി.എസ്‌ (അക്കാദമിക്കില്‍) റൈറ്റിങ്ങില്‍ 6.5 ഉം മറ്റ്‌ വിഭാഗങ്ങളില്‍ 7 സ്‌കോറിങ്ങും അല്ലെങ്കില്‍ ഒ.ഇ.റ്റി.ബി ഗ്രേഡ്‌ നേടിയവര്‍ക്കാണ്‌ നിയമനം. ഐ.ഇ.എല്‍.റ്റി. എസില്‍ 6 സ്‌കോറിങ്ങുള്ളവര്‍ക്ക്‌ മതിയായ യോഗ്യത നേടുന്നതിന്‌ നിശ്ചിത ഫീസീടാക്കി പരിശീലനം നല്‍കും.

മതിയായ സ്‌കോറിങ്ങ്‌ ലഭിക്കുന്നവര്‍ക്ക്‌ കോഴ്‌സ്‌ ഫീസ്‌ പൂര്‍ണ്ണമായും തിരികെ നല്‍കും.ഓണ്‍ലൈന്‍ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍.എച്ച്‌എസ്‌. ഫൗണ്ടേഷന്‍ നടത്തുന്ന സി.ബി.റ്റി (Competency Based Test) യോഗ്യത നേടണം. പ്രസ്‌തുത യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട്‌ നിര്‍ദ്ദേശങ്ങളും, സഹായങ്ങളും നോര്‍ക്ക ലഭ്യമാക്കും.

തുടര്‍ന്ന്‌ യു. കെയിലെ നഴ്‌സിംഗ്‌ & മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉദ്ദ്യോഗാര്‍ത്ഥികള്‍ നിര്‍വ്വഹിക്കണം. 2019 ജൂണ്‍ 26, ജൂലൈ 10,17,24 തീയതികളില്‍ അഭിമുഖം നടക്കും.

ആദ്യ ഘട്ടത്തില്‍ 3 വര്‍ഷത്തേക്കാണ്‌ നിയമനം. തുടര്‍ന്നും ജോലി ചെയ്യുവാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ പ്രസ്‌തുത രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച്‌ കരാര്‍ പുതുക്കി ജോലിയില്‍ തുടരുവാന്‍ കഴിയും. ശമ്ബളം പ്രതിവര്‍ഷം ബാന്‍ഡ്‌ 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ്‌ 5 ഗ്രേഡില്‍ 20,49,047 രൂപവരേയും ലഭിക്കും.

താമസം, വിമാന ടിക്കറ്റ്‌ എന്നിവ സൗജന്യമാണ്‌. താത്‌പ ര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ തയ്യറാക്കിയ സി.വി, പൂരിപ്പിച്ച എന്‍.എച്ച്‌.എസ്‌ അപേക്ഷ, ആമുഖ കത്ത്‌ മറ്റു അനു ബന്ധരേഖകള്‍ എന്നിവ സഹിതം [emailprotected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 20 ന്‌ മുമ്ബായി സമര്‍പ്പിക്കണമെന്ന്‌ നോര്‍ക്ക റൂട്ടസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ 0471-2770544 ലും, ടോള്‍ ഫ്രീ നമ്ബരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത്‌ നിന്നും) ലഭിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments