യൂഡിഎഫ് ഉപാതികൾ അംഗീകരിച്ചില്ലെങ്കിൽ ഡിഎംകെ മത്സരവുമായി മുന്നോട്ട് പോകും, സ്ഥാനാർത്ഥികളെ പിൻവലിക്കില്ല; പിവി അൻവർ

0
16

പാലക്കാട്‌ ഡിഎംകെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിക്കില്ലെന്ന് പിവി അൻവർ. ബിജെപി വിജയിക്കരുതെന്ന ലക്ഷ്യം മുന്നിൽക്കണ്ടാണ് യുഡിഎഫിനെ പിന്തുണക്കാം എന്ന് തീരുമാനിച്ചത്, പക്ഷെ യുഡിഎഫ് ഉപാധികൾ ഇതുവരെ അംഗീകരിച്ചില്ല. അതുകൊണ്ടുതന്നെ ഡിഎംകെ മത്സരവുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതിന് പിവി അൻവർ വ്യക്തമാക്കി.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാൽ പിന്തുണയ്ക്കാമെന്ന് പറഞ്ഞിരുന്നു എന്നാൽ അതിനും അവർ തയ്യാറായിട്ടില്ല. നിലവിൽ 7 മണ്ഡലങ്ങളിൽ ഡിഎംകെ പിന്തുണ നൽകി കഴിഞ്ഞുവെന്നും അൻവർ പറഞ്ഞു.

അതേസമയം,വയനാട് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിക്ക് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റുമായി പിവി അൻവർ എത്തിയിരുന്നു. പ്രിയങ്കാ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം. സംഘപരിവാറിന് എതിരെയുള്ള പോരാട്ടത്തിന്റ ഭാഗമായാണ് പ്രിയങ്കയെ പിന്തുണക്കുന്നതെന്നും അൻവർ വ്യക്തമാക്കിയിരുന്നു.

Leave a Reply