യോഗാ പഠിപ്പിച്ച് പ്രധാനമന്ത്രി; വീഡിയോ വൈറലാകുന്നു

0
32

ന്യൂഡല്‍ഹി: യോഗയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗാ അധ്യാപകനായി മോദി വന്നാല്‍ എങ്ങനെയുണ്ടാകും. പ്രധാനമന്ത്രി മോദി യോഗ പറഞ്ഞും ചെയ്ത് കാണിച്ചും പഠിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

യോഗയിലെ പ്രധാനപ്പെട്ട ഒരു ആസനമാണ് ത്രികോണാസനം. ഇത് പരിശീലിപ്പിക്കുന്നതിന്റെ ത്രിഡി വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അദ്ദേഹം തന്നെയാണ് മന്‍ കി ബാത്തില്‍ ഈ വീഡിയോയെക്കുറിച്ച് പറഞ്ഞത്. ഞാനൊരു യോഗാ അധ്യാപകനല്ല. പക്ഷേ, ആരൊക്കെയോ ചിലര്‍ ചേര്‍ന്ന് അവരുടെ സര്‍ഗസൃഷ്ടി ഉപയോഗിച്ച് എന്നെ അധ്യാപകനാക്കിയിരിക്കുകയാണ്. ആ 3 ഡി വീഡിയോ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തുടര്‍ന്നാണ് വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടത്. ആരാണ് വീഡിയോ നിര്‍മ്മിച്ചതെന്നോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല.

Leave a Reply