സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.
95 അംഗങ്ങളടങ്ങിയ കേന്ദ്ര കമ്മിറ്റി പാനലിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. പത്ത് പുതുമുഖങ്ങളാണ് കമ്മിറ്റിയില്‍ സ്ഥാനം പിടിച്ചത്. കേരളത്തില്‍ നിന്ന് കെ. രാധാകൃഷ്ണനും എം.വി. ഗോവിന്ദന്‍ മാസ്റ്ററും കേന്ദ്ര കമ്മിറ്റിയില്‍ സ്ഥാനം പിടിച്ചു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗം പി.കെ.ഗുരുദാസനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നൊഴിവാക്കി.