കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തൻകോട് സ്വദേശി മരിച്ച സംഭവത്തിൽ സമൂഹ വ്യാപനത്തിന് സാധ്യത ഇല്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി. മാർച്ച് ആദ്യവാരം മുതൽ ഇദ്ദേഹം ചികിത്സയിൽ ആയിരുന്നുവെന്നും വൻ തോതിലുള്ള സമൂഹവ്യാപനം നടന്നിരുന്നുവെങ്കിൽ നേരത്തെ തന്നെ തിരിച്ചറിയുവാൻ കഴിയുമായിരുന്നുവെന്നും മന്ത്രി അറിയിച്ചു. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അനുബന്ധ രോഗങ്ങളും ഉണ്ടായിരുന്നു. മരണപ്പെട്ട ആളോട് ഇടപെഴകിയവർ സ്വയം നിരീക്ഷണത്തിന് വിധേയമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു