രണ്ട് ജെഡിഎസ് എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലെത്തിയെന്ന് കുമാരസ്വാമി; ഒരു കോണ്‍ഗ്രസ് എംഎല്‍എയും ബിജെപിക്കൊപ്പം:മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ നാടകീയ രംഗങ്ങള്‍

0
26

കര്‍ണാടക നിയമസഭയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ മൂന്ന് എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലെത്തിയതായി സ്ഥിരീകരണം. ജെഡിഎസില്‍ നിന്ന് രണ്ടും കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എയുമാണ് മറുകണ്ടം ചാടിയത്. രണ്ട് ജെഡിഎസ് എംഎല്‍മാരുടെ കാര്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി സ്ഥിരീകരിച്ചു. എന്നാല്‍ അവര്‍ തിരിച്ചെത്തുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘കോണ്‍ഗ്രസുമായി ചേര്‍ന്ന് 118 എംഎല്‍എമാരുടെ ലിസ്റ്റാണ് ഞങ്ങള്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അംഗബലം ഞങ്ങള്‍ക്കുണ്ട്.’ കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനാണഅ ബിജെപി ശ്രമമെന്നും കുമാരസ്വാമി ആരോപിച്ചു.

അതേസമയം കോണ്‍ഗ്രസ് ക്യാമ്പിലുള്ള രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കൂടി ബിജെപി പാളയത്തില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ ബിജെപിക്ക് ബാക്കി രണ്ട് എംഎല്‍മാരുടെ പിന്തുണ കൂടി മതിയാവും.

Leave a Reply