തിരുവനന്തപുരം: ചാക്കയില്‍ നിന്നു രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. രണ്ട് വയസുകാരി മേരിയുടെ മാതാപിതാക്കള്‍ തന്നെയോ ഒപ്പമുള്ളതെന്ന് സ്ഥിരീകരിക്കാന്‍ വ്യക്തതയ്ക്കായി ഡിഎന്‍എ പരിശോധന നടത്തും.ഒപ്പമുള്ളത് യഥാര്‍ഥ മാതാപിതാക്കളാണോ എന്നറിയാനാണ് പരിശോധന. ഇതിന്റെ ഭാഗമായി കുഞ്ഞിന്റെയും മാതാപിതാക്കളുടെയും ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു. അന്വേഷണം കഴിയുന്നതുവരെ തിരുവനന്തപുരത്ത് തുടരാന്‍ മാതാപിതാക്കളോടു നിര്‍ദേശിച്ചിട്ടുണ്ട്.കേസില്‍ അന്വേഷണസംഘവുമായി ബന്ധുക്കള്‍ സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുമായി നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും തുടര്‍നടപടികളോട് താത്പര്യമില്ലെന്നുമാണ് ബന്ധുക്കളുടെ നിലപാട്.മേരിയെ കാണാതെ പോയി 19 മണിക്കൂറുകള്‍ക്ക് ശേഷം കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ സമീപത്ത് നിന്നുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്