രണ്‍ബീറിന്റെ പുതിയ കാമുകി ആലിയ; എല്ലാം നടന്‍ തുറന്നുപറഞ്ഞു

0
33

രണ്‍ബീറിന്റെ പ്രണയങ്ങള്‍ ബോളിവുഡില്‍ പാട്ടാണ്. താരം തന്നെ എല്ലാം തുറന്നുപറയാറുണ്ട്. ദീപികയായിരുന്നു രണ്‍ബീറിന്റെ സിനിമാ മേഖലയിലെ ആദ്യ കാമുകി. നീണ്ട നാളുകള്‍ക്ക് ശേഷം ആ പ്രണയം രണ്‍ബീര്‍ അവസാനിപ്പിച്ചു. പിന്നീട് കത്രീനയോടായിരുന്നു താരത്തിന്റെ പ്രണയം. അതും അധികം നീണ്ടുനിന്നില്ല. ഇപ്പോഴിതാ, പുതിയ കാമുകിയെ കണ്ടെത്തിയിരിക്കുകയാണ് രണ്‍ബീര്‍. ബോളിവുഡിന്റെ ക്യൂട്ട് ഗേള്‍ ആലിയ ഭട്ടാണ് താരം. ആലിയയുമായി പ്രണയത്തിലാണെന്ന് ഒരു അഭിമുഖത്തിലൂടെയാണ് രണ്‍ബീര്‍ വെളിപ്പെടുത്തിയത്.

താനൊരു പുതിയ പ്രണയത്തിലാണെന്നും കൂടുതലായി അതിനെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രണ്‍ബീര്‍ ഉത്തരമായി പറഞ്ഞു. ‘അതിന് സമയവും ശ്വാസവും സ്ഥലവുമൊക്കെ ആവശ്യമാണ്. ആലിയ ആണ് എന്റെ ജീവിതത്തിലെ പുതിയ ആള്‍. അവളുടെ സിനിമകള്‍ കാണുമ്പോള്‍ അഭിനയം കാണുമ്പോള്‍ കൂടാതെ ജീവിതത്തിലെ അവരുടെ പെരുമാറ്റം, അതിലൂടെ അവള്‍ നല്‍കുന്നത് ഞാന്‍ എന്നിലൂടെ തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഞങ്ങള്‍ക്ക് ഇതൊരു പുതിയ അനുഭവമാണ്’.

‘ഒരുപാട് ആകാംക്ഷയോടെയാണ് പുതിയ പ്രണയബന്ധം ആരംഭിക്കുന്നത്. പുതിയ ആള്‍. പുതിയ താളങ്ങള്‍. ജീവിതത്തില്‍ കുറച്ചുകൂടി പക്വത വന്നതുപോലെ എനിക്ക് തോന്നുന്നു. ബന്ധങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കല്‍പ്പിക്കുന്നു.-രണ്‍ബീര്‍ പറഞ്ഞു.

ഇതാദ്യമായാണ് ആലിയയുമായുള്ള പ്രണയബന്ധം രണ്‍ബീര്‍ തുറന്നുപറയുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട യുവതാരം ആരെന്ന് ഈയിടെ ആലിയയോട് ചോദിച്ചപ്പോള്‍ ‘രണ്‍ബീര്‍ കപൂര്‍’ എന്നായിരുന്നു നടിയുടെ ഉത്തരം. എന്നാല്‍ പ്രണയബന്ധത്തെപ്പറ്റി നടി തുറന്നുപറഞ്ഞിരുന്നില്ല.

സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് 25കാരിയായ ആലിയ ഭട്ട്. നടന്‍ റിഷി കപൂറിന്റെയും നീതു സിങിന്റെയും മകനാണ് 35കാരനായ രണ്‍ബീര്‍.

കത്രീനയുമായുള്ള പ്രണയപരാജയത്തിന് ശേഷമാണ് രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലാകുന്നത്. ആലിയ ആകട്ടെ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഈ വര്‍ഷം ആദ്യമാണ് ബന്ധം വേര്‍പിരിയുന്നത്.

Leave a Reply