രത്ന ശോഭായാർന്ന കഥകളുമായി GEM STORIES യൂട്യൂബ് ചാനൽ

0
51

സ്പെഷ്യൽ റിപ്പോർട്ട്

ജീവിതത്തെ അത്ഭുപ്പെടുത്തുന്നതും പ്രചോദനം നൽകുന്നതുമായ വ്യക്തികൾ നിരവധിയാണ്. സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിൽ നിരവധി പ്രതിഭകൾ നൽകിയ സംഭാവനകളാണ് നാടിന്റെ സമൂഹ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഇത്തരം പ്രതിഭകളുടെ നിസ്തുലമായ ജീവിതം നമുക്കായി അവതരിപ്പിക്കുകയാണ് GEM STORIES എന്ന യൂട്യൂബ് ചാനൽ. അവതരണത്തിലും സാങ്കേതികകതയിലും മികവ് പുലർത്തുന്ന ഈ യൂട്യൂബ് ചാനൽ ഇപ്പോൾ തന്നെ ശ്രദ്ധേയമാകുന്നു.

2020 ൽ മലയാള സിനിമയ്ക്ക് ഉണ്ടായ കനത്ത നഷ്ടമായ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ജീവിതത്തെയും സൃഷ്ടിയെയും GEM STORIES ലൂടെ ഹൃദ്യമായി അവതരിപ്പിക്കുകയാണ് പ്രശസ്ത അവതാരകൻ ശ്രീ ജയരാജ്‌ വാര്യർ

കണ്ണുകളിൽ തിളങ്ങിയ സ്നേഹവും നിഷേധിയുടെ ഛായ തോന്നിച്ച മുഖവും ഉണ്ടായിരുന്ന സച്ചിയുമൊത്തുള്ള അനുഭവത്തെക്കുറിച്ച് അനാർക്കലി എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ കഴിഞ്ഞ സുന്ദര നിമിഷങ്ങളെ ജയരാജ്‌ വാര്യർ ഓർത്തെടുക്കുന്നു. ചേറ്റുവ ഷാജഹാൻ എന്ന കഥാപാത്രത്തെ അനാർക്കലിയിൽ അവതരിപ്പിച്ച ജയരാജ്‌ വാര്യർ കഥയിലെ തീവ്രമായ പ്രണയത്തെ കുറിച്ചും കഥ നടക്കുന്ന കവരത്തി എന്ന പ്രദേശത്തെ കുറിച്ചും സംവിധായകൻ സച്ചി, താരങ്ങളായ പ്രിത്വിരാജ്, ബിജു മേനോൻ, സുരേഷ് കൃഷ്ണ എന്നിവരോടൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും വാചാലനാവുന്നു.

നന്മയും തിന്മയും തമ്മിലുള്ള പോരാട്ടങ്ങളിൽ വ്യത്യസ്ത തലങ്ങളിലുള്ള കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് സച്ചിയുടെ കഥകളുടെ പ്രത്യേകത. അയ്യപ്പനും കോശിയും പോലെ രണ്ട് വ്യക്തികൾ തമ്മിലുള്ള ആത്മ സംഘർഷങ്ങളുടെ കഥകൾ ചലച്ചിത്ര മേഖലയിൽ വിരളമാണ്.

കഥകളും അവയുടെ സൃഷ്ടികളും സമൂഹത്തിന് പകർന്നു നൽകുവാൻ ശ്രമിക്കുന്ന സന്ദേശം സാങ്കേതികതികവോടെയും മികച്ച അവതരണത്തിലൂടെയും പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിയ്ക്കുകയാണ് GEM STORIES.

Leave a Reply