രഹസ്യമായിരുന്ന രണ്ടാം വിവാഹം ആദ്യ ഭാര്യയെ അറിയിച്ച് കോവിഡ് !!!

0
247

കാളികാവ്

കോവിഡ് കാലത്തെ പല വാർത്തകളോടൊപ്പം കോവിഡ് പൊളിച്ച രഹസ്യം തലവേദന ആയിരിക്കുകയാണ് കാളികാവ്കാരന്.

നിസാമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്ത 55 കാരനായ കായംകുളം സ്വദേശിയ്ക്ക് 28 ദിവസത്തെ നിരീക്ഷണം നിർദ്ദേശിച്ചിരുന്നു. ഇത് പൂർത്തിയാക്കിയ ഇദ്ദേഹം അധികൃതരുടെ അനുമതിയോടെയാണ് മലപ്പുറത്തെ രണ്ടാം ഭാര്യയുടെ വീട്ടിലെത്തിയത്. നിസാമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ വന്നുവെന്ന വിവരം അറിഞ്ഞു പോലീസും ആരോഗ്യ പ്രവർത്തകരും എത്തുകയും വീണ്ടും 14 ദിവസത്തെ നിരീക്ഷണം നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ മൂന്നാം ദിവസം നിർദ്ദേശം ലംഘിച്ച് ഇയാൾ കായംകുളത്തേയ്ക്ക് കടന്നു. കായംകുളം സ്പെഷ്യൽ ബ്രാഞ്ച് ഈ വിവരം അറിഞ്ഞതോടെ ഇയാളുടെ വീട്ടിലെത്തിയതോടെയാണ് ആദ്യ ഭാര്യ വിവരങ്ങൾ അറിയുന്നത്. സമ്മേളനമെന്ന് പറഞ്ഞ് ഇയാൾ മുങ്ങുന്നത് ഇതിനാണെന്ന് അറിഞ്ഞതോടെ രോഷാകുലയായ ഭാര്യ കാർ അടക്കo തല്ലിപ്പൊട്ടിച്ചെന്ന് പോലീസ് പറയുന്നു. ഇയാൾക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുക്കുകയും ഒരു മാസം നിരീക്ഷണതിൽ വിടുകയും ചെയ്തു

Leave a Reply