Sunday, October 6, 2024
HomeNewsKeralaരാജകുമാറിന്റെ കസ്റ്റി കൊലപാതകം; രണ്ടു പോലീസുകാര്‍ കൂടി അറസ്്റ്റില്‍

രാജകുമാറിന്റെ കസ്റ്റി കൊലപാതകം; രണ്ടു പോലീസുകാര്‍ കൂടി അറസ്്റ്റില്‍

നെടുങ്കണ്ടം: കേരളപ്പോലീസിനു തന്നെ നാണക്കേടായാ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ രണ്ടു പോലീസുകാര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ റജിമോന്‍ , സിപിഒ നിയാസ് എന്നിവരെയാണ് തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി എ ട്ടുമണിക്കൂറാണ് ക്രൈംബ്രാഞ്ച് സംഘം ഇവരെ ചോദ്യം ചെയ്തത്. റിമാന്റിലുള്ള കെ എ സാബു സജി ആന്റണി എന്നിവരുടെ ഡ്യൂട്ടി വിവരങ്ങള്‍ ക്രൈംബ്രാഞ്ച് നേരത്തെ പീരുമേട് കോടതിക്ക് കൈമാറി. ജൂണ്‍ 12 മുതല്‍ 16വരെ നെടുങ്കണ്ടം സ്റ്റേഷനില്‍ ജോലിയിലുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരുടെയും വിശദ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. രാജ്കുമാറിനെ 1ാലീസ് ഉദ്യോഗസ്ഥരുടെ മൊഴികള2 പോലീസ് പിടികൂടിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്തുകയും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും ചെയ്തത് ദിവസങ്ങള്‍കഴിഞ്ഞാണ്. രാജ്കുമാറിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ജൂണ്‍ 25ന് നെടുങ്കണ്ടം എസ്ഐ. കെ.എ. സാബു, എഎസ്ഐ. സി.ബി. റെജിമോന്‍, ഡ്രൈവര്‍മാരായ നിയാസ്, സജീവ് ആന്റണി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. 26ന് എഎസ്ഐ. സ്റ്റേഷന്‍ റൈറ്റര്‍ റോയി പി. വര്‍ഗീസ്, സി.പി.ഒ. അസിസ്റ്റന്റ് റൈറ്റര്‍ ശ്യാം മോഹന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്തോഷ് വര്‍ഗീസ്, ബിജു ലൂക്കോസ് എന്നിവരെക്കൂടി സസ്പെന്‍ഡ് ചെയ്തു. നെടുങ്കണ്ടം സിഐ. റെജി എം. കുന്നിപ്പറമ്ബനെയും നാല് സി.പി.ഒ.മാരെയും സ്ഥലംമാറ്റിയിരുന്നു. ഇവര്‍ക്കുപകരം മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് സിഐ. സി. ജയകുമാറും കട്ടപ്പനയില്‍നിന്ന് എസ്ഐ. എസ്. കിരണും നെടുങ്കണ്ടത്തെത്തിയിട്ടുണ്ട്. അതിനിടെ മുന്‍ എസ്ഐ. കെ.എ. സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കാടതി മാറ്റിവെച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments