രാജസ്ഥാന് വിജയം; ഓറഞ്ച് ക്യാപ്പ് വീണ്ടും സഞ്ജുവിന്

0
24

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയില്‍ നിന്ന് മികച്ച റണ്‍വേട്ടക്കാരനുള്ള ഐപിഎല്‍ ഓറഞ്ച് ക്യാപ്പ് രാജസ്ഥാന്റെ മലയാളി താരം സഞ്ജുവിലേക്ക്. നേരത്തേ സഞ്ജുവില്‍ നിന്നാണ് ക്യാപ് വിരാട് കോഹ്‌ലി സ്വന്തമാക്കിയത്.

ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ്- മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ മത്സരത്തിലെ സഞ്ജുവിന്റെ മികച്ച പ്രകടനമാണ് ഓറഞ്ച് ക്യാപ്പ് നേട്ടത്തിന് സഹായിച്ചത്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാജസ്ഥാന് വേണ്ടി സഞ്ജു സാംസണ്‍ 39 പന്ത് നേരിട്ട് 52 റണ്‍സ് നേടി. ആറ് മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണ് ഇപ്പോള്‍ സഞ്ജുവിന്റെ പേരിലുള്ളത്. അഞ്ച് കളികളില്‍ 231 റണ്‍സ് നേടിയിട്ടുള്ള വിരാട് കോലി തന്നെയാണ് രണ്ടാം സ്ഥാനത്ത്.

Leave a Reply