‘രാജി പിൻവലിച്ചാൽ പ്രതിപക്ഷ ഐക്യത്തെ അത് ശക്തിപ്പെടുത്തും’; ശരദ് പവാറിന് മേൽ സമ്മർദം ചെലുത്തി മമതാ ബാനർജിയും നിതീഷ് കുമാറും

0
19

ശരദ് പവാറിന്റെ രാജി പിൻവലിപ്പിക്കാൻ സമ്മർദം ചെലുത്തി പ്രതിപക്ഷ പാർട്ടികൾ. മമതാ ബാനർജിയും നിതീഷ് കുമാറും ശരദ് പവാറുമായി ഫോണിൽ സംസാരിച്ചു. 2024 ലെ ലോക്‌സഭാ തിെരഞ്ഞെടുപ്പിൽ പവാറിന്റെ പങ്ക് വലുതെന്ന് മമതയും നിതിഷ് കുമാറും പറഞ്ഞു. രാജി പിൻവലിച്ചാൽ പ്രതിപക്ഷ ഐക്യത്തെ അത് ശക്തിപ്പെടുത്തുമെന്നും മമതയും നിതിഷ് കുമാറും അറിയിച്ചു.

അതേസമയം, എൻ.സി.പി നേതാക്കൾ ഇന്ന് ശരദ് പവാറിനെ വീണ്ടും സന്ദർശിക്കും. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ, കെ.കെ. ശർമ, ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബൽ, അനിൽ ദേശ്മുഖ് എന്നിവരാണ് പവാറിനെ കാണുക. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻ.സി.പി പ്രപർത്തകരും രാജി പിൻവലിക്കണമെന്ന് മുംബൈയിൽ എത്തി ആവശ്യപ്പെടും.

ഇന്നലെയാണ് എൻ. സി. പി. അധ്യക്ഷ സ്ഥാനം ശരദ് പവാർ ഒഴിഞ്ഞത്. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്.

അധ്യക്ഷ സ്ഥാനമൊഴിയുമെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് പവാർ വിട്ടുനിൽക്കില്ല. പുതിയ അധ്യക്ഷ സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്നും പവാർ പറഞ്ഞു. സമിതിയിൽ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply