രാജ്കുമാറിന്റെ കസ്റ്റഡിമരണം; എസ്‌ഐ സാബുവിനെ ഇന്ന് ജയിലില്‍ അടയ്ക്കും

0
51

ജയില്‍ ഡിജിപി ഇന്ന് പീരുമേട്ടിലെത്തും

കുമളി: റിമാന്‍ഡ് പ്രതിയെ കസ്റ്റഡിയില്‍ വെച്ച് അതിക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന കൊല്ലപ്പെട്ട സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് എടുത്ത എസ്.ഐ സാബുവിനെ ഇന്ന് റിമാന്‍് ചെയ്യും. പീരുമേട് സബ് ജയിലില്‍വെച്ച് കോലാഹലമേട് സ്വദേശി രാജ്കുമാര്‍ മരിച്ച കേസില്‍ എസ്ഐ സാബുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു . അറസ്റ്റ് വിവരം അറിഞ്ഞ് കുഴഞ്ഞു വീണ സാബുവിനെ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന സാബുവിനെ ആരോഗ്യം മെച്ചപ്പെട്ടാല്‍ ഡിസ്ചാര്‍ജ് ചെയ്ത് കോടതിയില്‍ എത്തിച്ച് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കും. അല്ലെങ്കില്‍ പീരുമേട് മജിസ്ട്രേറ്റ് ആശുപത്രിയില്‍ വച്ചായിരിക്കും റിമാന്‍ഡ് ചെയ്യുക. കേസില്‍ അറസ്റ്റിലായ സിപിഒ സജിമോന്‍ ആന്റണിയെ റിമാന്‍ഡ് ചെയ്തിരുന്നു. പീരുമേട് മജിസ്ട്രേറ്റാണ് സജിമോനെ റിമാന്‍ഡ് ചെയ്തത്. സുരക്ഷ കണക്കിലെടുത്ത് സജീവിനെ ദേവികുളം സബ്ജയിലിലേക്ക് മാറ്റി. നെടുങ്കണ്ടം സ്റ്റേഷന്‍ പരിധിയിലുള്ള പ്രതികള്‍ ജയിലിനുള്ളതിനാലാണ് നടപടി. അതേസമയം, ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഇന്ന് പീരുമേട് സബ് ജയിലില്‍ എത്തും. രാജ്കുമാറിന്റെ മരണം സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാനാണ് അദ്ദേഹം എത്തുന്നത്.

Leave a Reply