രാജ്യത്ത് 27896 പേർക്ക് കോവിഡ്

0
32

കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച പുത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം കൊറോണ കേസുകളുടെ എണ്ണം 27,896 ആയി. 1396 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 876 ആയി ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6185 പേര്‍ രോഗമുക്തി നേടി.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 8000ല്‍ അധികം കൊറോണ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 342 പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ 3000ല്‍ അധികം വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹി ,മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിന് മുകളില്‍ കേസുകളുണ്ട്.

അതേസമയം ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചത്

Leave a Reply