രാജ്യസഭയിലും ഓപ്പറേഷന്‍ താമരയോ എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലാക്കാന്‍ കോണ്‍ഗ്രസ്

0
33

അഹമ്മദാബാദ്: രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി ചാക്കിട്ടുപിടുത്തം നടത്തുന്നത് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ കൂട്ടത്തോടെ മാറ്റുന്നു. ഗുജറാത്തില്‍ രണ്ട ഒഴിവുകളിലേയ്ക്കാണ് വെള്ളിയാഴ്ച്ച ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി 65 കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുന്നു 24 മണിക്കൂര്‍ ഇവരെ ഒരുമിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം. മുന്‍കരുതല്‍ നടപടിയെന്നാണ് നീക്കത്തെക്കുറിച്ച് കോണ്‍ഗ്രസ് വിശദമാക്കുന്നത്. ബിജെപിയുടെ സമ്മര്‍ദ്ദതന്ത്രങ്ങളില്‍ എംഎല്‍എമാര്‍ വീഴാതിരിക്കാനാണ് നീക്കമെന്നാണ് സൂചന. 71 എംഎല്‍എമാരില്‍ 65 എംഎല്‍എമാരെ മൗണ്ട് അബുവിലേക്ക് കൊണ്ടുപോവും. എംഎല്‍എമാര്‍ക്ക് ആവശ്യമായ താമസ സൗകര്യവും യാത്രാ സൗകര്യവും രാജസ്ഥാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് വിശദമാക്കി. അമിത് ഷാ, സ്മൃതി ഇറാനി എന്നിവരുടെ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2017ല്‍ അഹമ്മദ് പട്ടേലിന് വോട്ടുറപ്പിക്കാന്‍ 44 എംഎല്‍എമാരെ ആനന്ദിലെ റിസോര്‍ട്ടിലും പിന്നീട്ബാംഗളൂരിലേക്കും കോണ്‍ഗ്രസ് കൊണ്ടുപോയിരുന്നു.

Leave a Reply