മത്സരിക്കാന്‍ താല്പര്യമില്ലെന്ന് കെ.എം മാണി രാവിലെതന്നെ പ്രഖ്യാപിച്ചിരുന്നു. ജോസ് കെ മാണി മത്സരിക്കുന്നതിനോട് താല്പര്യമില്ലെന്നും പറഞ്ഞു. ഇതോടെ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നും മാണിക്കും ജോസ് കെ മാണിക്കും താല്പര്യമില്ലെങ്കില് പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന ആര്‍ക്കെങ്കിലും സീറ്റ് നല്‍കണമെന്ന് പി.ജെ ജോസഫ് വിഭാഗം ഉന്നയിച്ചു. ഇതോടെയാണ് ലോക്സഭ എംപിയായ ജോസ് കെ മാണിയെ തന്നെ മത്സരിപ്പിക്കാന്‍ മാണി തീരുമാനിച്ചത്.
തോമസ് ഉണ്ണിയാടൻ, സ്റ്റീഫൻ ജോർജ്, ജോസഫ് എം. പുതുശേരി, തോമസ് ചാഴികാടൻ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ടായിരുന്നു.